മുന്നാക്ക സംവരണം; ഓരോ വിഭാഗത്തിനും അർഹതപ്പെട്ട സംവരണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഓരോ വിഭാഗത്തിനും അർഹതപ്പെട്ട സംവരണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നാക്ക സംവരണത്തിന്റെ പേരിൽ വിവാദത്തിനാണ് ശ്രമം നടക്കുന്നത്. വൈകാരിക പ്രശ്‌നമാക്കി ഭിന്നിപ്പിനാണ് ശ്രമം. യഥാർഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലുള്ള സംവരണം ആർക്കും ഇല്ലാതായിട്ടില്ല. നിലവിലെ സംവരണം അട്ടിമറിച്ചല്ല സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. 10% സംവരണത്തിന്റെ പേരിൽ വലിയ വിവാദം ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ ജനവിഭാഗത്തെയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സാമ്പത്തിക സർവേ ഉദ്ഘാടനം ചെയ്യുകയാണ് മുഖ്യമന്ത്രി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →