മാവോവാദി ബന്ധം: ആന്ധ്രയിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന

വിശാഖപ്പട്ടണം: സിപിഐ മാവോവാദി ബന്ധം ആരോപിച്ച് ആന്ധ്രയിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. സിപിഐ മാവോവാദി പാര്‍ട്ടിക്ക് വിവിധ തരത്തിലുള്ള സഹായം ചെയ്തവരുടെ വീടുകളിലാണ് പരിശോധന. ആന്ധ്രയിലെ പ്രകാശം, വിശാഖപ്പട്ടണം തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടന്നത്. ഗഡ്ചിറോലിയിലെ ഏറ്റുമുട്ടലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്ന് എന്‍ഐഎ അവകാശപ്പെട്ടു. ഗഡ്ചിറോലിയില്‍ നടന്ന ഏറ്റുമുട്ടലില്‍ 27 മാവോവാദികളാണ് കൊലചെയ്യപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ 5 മണിക്ക് പ്രകാശം ജില്ലയില്‍ കവി കല്യാണ്‍ റാവുവിന്റെ വസതിയിലാണ് ആദ്യം പരിശോധന നടന്നത്. വിപ്ലവ രചയിതല സംഘത്തിന്റെ നേതാവാണ് കല്യാണ്‍ റാവു. കല്യാണ്‍ റാവുവും മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഐഎ കരുതുന്നത്. രാമകൃഷ്ണ വിവാഹം കഴിച്ചത് കല്യാണ്‍ റാവുവിന്റെ ഭാര്യാ സഹോദരിയെയാണ്. ഒക്ടോബര്‍ 14ന് രാമകൃഷ്ണ കിഡ്നി സംബന്ധമായ അസുഖം മൂലം മരിച്ചു. മാവോവാദി പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരുമായി 2004ല്‍ നടന്ന സമാധാന ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അഭിഭാഷകയും പ്രോഗ്രസീവ് വുമണ്‍ അസോസിയേഷന്‍ നേതാവുമായ അന്നപൂര്‍ണയുടെ വിശാഖപ്പെട്ടണത്തെ വസതിയും എന്‍ഐഎ പരിശോധിച്ചിരുന്നു. പദ്മകുമാരി, മുന്‍ മാവോവാദി നേതാവ് നിര്‍മല രവി ശര്‍മ, ഭാര്യ ബി അനുരുദ്ധ തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →