പെരുന്നാളിനുശേഷം കുവൈത്തില്‍നിന്ന് പ്രവാസികളുടെ പിരിച്ചുവിടല്‍ ആരംഭിക്കും

കുവൈത്ത് : പെരുന്നാളിനുശേഷം കുവൈത്തില്‍നിന്ന് പ്രവാസികളുടെ കൂട്ട പിരിച്ചുവിടല്‍ ആരംഭിക്കും. കുവൈത്ത് മുനിസിപ്പാലിറ്റി 50 ശതമാനം വിദേശ തൊഴിലാളികളെ പിരിച്ചുവിടും. മുനിസിപ്പല്‍ മന്ത്രി വലീദ് അല്‍ ജാസിമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടി. പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലനിര്‍ത്തുന്ന തൊഴിലാളികളെക്കുറിച്ച് വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്തുകൊണ്ടാണ് ഇവരെ നിലനിര്‍ത്തുന്നതെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. അത്യാവശ്യമാണെങ്കില്‍ മാത്രമേ നിലനിര്‍ത്താന്‍ പാടുള്ളൂ.

മുനിസിപ്പാലിറ്റിയില്‍ പൂര്‍ണമായ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ആദ്യപടിയാണിത്. എന്‍ജിനീയര്‍മാര്‍, ലീഗല്‍ അഡൈ്വസര്‍മാര്‍, സെക്രട്ടറിമാര്‍ തുടങ്ങി ഒട്ടുമിക്ക തസ്തികകളില്‍നിന്നും വിദേശികള്‍ പുറത്തുപോകേണ്ടിവരും. ജനസംഖ്യയിലെ വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവന്ന് സന്തുലനം സാധ്യമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ നടപടി. കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ വിദേശികളുടെ പുതുതായുള്ള നിയമനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നും മന്ത്രിയുടെ ഉത്തരവിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →