ജെസിബി അവാര്‍ഡ് എം മുകുന്ദന്

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജെസിബി അവാര്‍ഡ് മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്. ‘ദൽഹി ഗാഥകള്‍’എന്ന നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷ ‘ഡൽഹി: എ സോളിലോഖി’ക്കാണ്‌ പുരസ്കാരം.

25 ലക്ഷം രൂപയാണ് സമ്മാനത്തുക. പരിഭാഷകരായ ഇ വി ഫാത്തിമയ്ക്കും കെ നന്ദകുമാറിനും പത്തുലക്ഷം രൂപ ലഭിക്കും.

പുരസ്കാരം ഡൽഹിയുടെ നിരത്തുകളിൽ ജീവിതം തള്ളിനീക്കുന്ന സാധാരണക്കാർക്ക്‌ സമർപ്പിക്കുന്നെന്ന്‌ മുകുന്ദൻ പ്രതികരിച്ചു. മലയാളി യുവാവ്‌ സഹദേവന്റെ ഡൽഹി അനുഭവങ്ങളാണ്‌ നോവലിന്റെ പ്രമേയം. വി ജെ ജയിംസിന്റെ ‘ആന്റിക്ലോക്ക്‌’ ഉൾപ്പെടെ അഞ്ച്‌ പുസ്തകം പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടിയിരുന്നു. പുരസ്കാരം ആദ്യമായി നല്‍കിയ 2018ൽ ബെന്യാമിനും 2020ൽ എസ്‌ ഹരീഷുമായിരുന്നു ജേതാക്കൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →