ഡോക്ടറെ പിരിച്ചു വിട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

തൃശ്ശൂര്‍: കോവിഡ് 19 ലക്ഷണങ്ങളുമായി ചികിത്സക്കെത്തിയ വ്യക്തിയുടെ വിശദാംശങ്ങൾ പോലീസിന് കൈമാറിയ ഡോക്ടറെ സ്വകാര്യാശുപത്രി പിരിച്ചുവിട്ട സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തൃശൂർ ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

ഡോ. ഷിനു ശ്യാമളനെ പിരിച്ചുവിട്ടതിനെതിരെ പൊതു പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പോലീസിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും ഡോക്ടർ വിവരം കൈമാറിയെങ്കിലും രോഗ ബാധിതനാണെന്ന് സംശയിക്കുന്നയാളെ അധികൃതർ കണ്ടെത്തുന്നതിന് മുമ്പ് അയാൾ വിദേശത്തേക്ക് കടന്നതായി പരാതിയിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →