എറണാകുളം : അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു

എറണാകുളം :  പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ അങ്കണവാടികൾക്ക് ശിശു സൗഹൃദ പച്ചക്കറി കൃഷിത്തോട്ടം പതിനൊന്നാം വാർഡ് മൈത്രി അങ്കണവാടിയിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ കെ.ജയൻ  ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി 2021 ന്റെ ഭാഗമായാണ് അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളിൽ ചെറുപ്രായം മുതൽ തന്നെ കൃഷിയിൽ താല്പര്യം വളർത്തുന്നതിനും ജൈവ കൃഷിരീതികൾ പ്രചരിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വാർഡ് മെമ്പർ സുമ ബാബു അദ്ധ്യക്ഷ വഹിച്ചു. അങ്കണവാടി ടീച്ചർ  ബീന സ്വാഗതം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →