തമിഴ്നാട്ടില്‍ പ്രളയക്കെടുതി മരണം 12 ആയി ഉയര്‍ന്നു

ചെന്നൈ: തമിഴ്നാട്ടില്‍ പ്രളയക്കെടുതിയില്‍പ്പെട്ട് ഇതുവരെ 12 പേര്‍ മരിച്ചു. ദുരിതാശ്വാസ മാനേജ്മെന്റ് വകുപ്പ് മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രനാണ് കണക്ക് പുറത്തുവിട്ടത്. വെള്ളക്കെട്ടും മറ്റ് അപകടങ്ങളും രൂക്ഷമായ പ്രദേശങ്ങളില്‍ ദേശീയ ദുരിതാശ്വാസ സേനയുടെ 11 ടീമുകളെ നിയോഗിച്ചു. കൂടാതെ സംസ്ഥാന ദുരിതാശ്വാസ സേനയുടെ 7 ടീം സജീവമായി രംഗത്തുണ്ട്. തേനി ജില്ലയില്‍ അധികൃതര്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തേനിയും സമീപപ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. അടുത്ത ഏതാനും ദിവസം കൂടെ തമിഴ്നാട്ടില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →