മുല്ലപ്പെരിയാറിലെ വിവാദമരം മുറി; സംയുക്ത പരിശോധന നടത്തിയെന്ന് തിരുത്തി വനം മന്ത്രി; വെട്ടിലായി സർക്കാർ

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദമരം മുറിയില്‍ സംയുക്ത പരിശോധന നടത്തിയെന്ന് തിരുത്തി വനം മന്ത്രി. വനംമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

ഉത്തരവ് റദ്ദാക്കാത്തത് സുപ്രീം കോടതിയില്‍ കേരളത്തിന്റെ വാദം ദുർബലമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സഭയിൽ തിരുത്തുന്നതിന് മുമ്പ് മന്ത്രി എ കെ ജി സെന്ററിന് മുന്നിൽ മാധ്യമങ്ങളോട് പ്രതികരിച്ചത് ശരിയല്ലെന്ന് വി.ടി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയെന്ന് വനംമന്ത്രി തിരുത്തിയതായി സ്പീക്കർ നിയമസഭയെ അറിയിച്ചു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →