കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുബ്രത മുഖര്‍ജി(75) അന്തരിച്ചു.
ഹൃദയാഘാതം മൂലമാണ് അന്ത്യം. പഞ്ചിമ ബംഗാള്‍ പഞ്ചായത്ത് മന്ത്രിയാണ്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 24നാണ് സുബ്രത മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 04/11/21 വ്യാഴാഴ്ച രാത്രി 9.22 ഓടെയാണ് മരണം സംഭവിച്ചത്.
സുബ്രത തങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാനാവില്ലെന്നും വ്യക്തിപരമായ നഷ്ടമാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

