ഇംഫാല്‍: വനിതാ ബോക്സിങ് മുന്‍ ലോക ചാമ്പ്യനും ഒളിമ്പ്യനുമായ എം.സി. മേരികോമിന്റെ ഭര്‍ത്താവ് ഓണ്ഖോലര് മണിപ്പുര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ചുറാചാന്ദപുര് ജില്ലയിലെ സായ്കോട്ട് നിയോജക മണ്ഡലത്തില്‍ നിന്നാണു ഓണ്ഖോലര് മത്സരിക്കുന്നത്. 2022 ലാണു മണിപ്പുരില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മേരി കോം നിലവില്‍ രാജ്യസഭാംഗമാണ്. ബി.ജെ.പി. സ്ഥാനാര്ഥിയായിട്ടാകും ഓണ്ഖോലര് മത്സരിക്കുന്നത്. ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ സ്വതന്ത്രനായും മത്സരിക്കാന്‍ പദ്ധതിയുണ്ട്. കോണ്‍ഗ്രസിന്റെ ടി.എന്‍. ഹായ്കിപാണ് സായ്കോട്ടിലെ നിലവിലെ എം.എല്‍.എ. 2017 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പാകോനല് ഹായ്കിപിനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. 16 വര്‍ഷം മുമ്പാണു മേരി കോമുഗ ഓണ്ഖോലറും വിവാഹിതരായത്. ഭാര്യയുമായി ചര്‍ച്ച ചെയ്ത ശേഷമാണു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ഓണ്ലോഖര് പറഞ്ഞു.