മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1,400 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ബിനാമി സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. വിവിധ സംസ്ഥാനങ്ങളിലായുള്ള അജിത് കുമാറുമായി ബന്ധമുള്ള 1,400 കോടിയുടെ അഞ്ച് വസ്തുവകകളാണ് കണ്ടുകെട്ടിയത്. ഡല്‍ഹിയിലെ 20 കോടിയുടെ ഫ്ളാറ്റ്, ദക്ഷിണ മുംബൈ നരിമാന്‍ പോയിന്റിലെ 25 കോടിയോളം വിലവരുന്ന നിര്‍മല്‍ ടവറിലുള്ള അജിത് പവാറിന്റെ ഓഫിസ്, ജരന്തേശ്വറിലെ 600 കോടിയുടെ പഞ്ചസാര ഫാക്ടറി, ഗോവയില്‍ 250 കോടി വിലമതിക്കുന്ന റിസോര്‍ട്ട്, തെക്കന്‍ ഡല്‍ഹിയിലെ ഫ്ളാറ്റ്, സംസ്ഥാനത്തുടനീളമുള്ള രണ്ട് ഡസനിലധികം സ്ഥലങ്ങളില്‍ 500 കോടി രൂപ വിപണി മൂല്യമുള്ള ഭൂമി തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. അജിത് പവാറും കുടുംബവും കണ്ടുകെട്ടിയ ബിനാമി സ്വത്തുക്കളുടെ ഗുണഭോക്താക്കളാണെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം