ആനുകാലികങ്ങളിൽ നിറ സാന്നിധ്യമായിരുന്ന മലയാളി അബുദാബിയിൽ മരിച്ചു

അബുദാബി: കവിയും സാഹിത്യ, സാംസ്‌കാരിക പ്രവർത്തകനുമായ മലയാളി അബുദാബിയിൽ മരിച്ചു. തൃശൂർ ചാമക്കാല സ്വദേശി ടി എ ശശി(55)ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിങ് വിഭാഗം പ്രൂഫ് റീഡറായി ജോലി ചെയ്ത് വരികയായിരുന്നു.

ആനുകാലികങ്ങളിൽ നിറ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ 64 കവിതകൾ ഉൾപ്പെടുത്തി ‘ചിരിച്ചോടും മത്സ്യങ്ങളേ’ എന്ന പേരിൽ കവിതാസമാഹാരം പുറത്തറിക്കിയിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയറായ സിന്ധു ആണ് ഭാര്യ. മക്കൾ: തീർത്ഥു, അമൃത്. ടി എ ശശിയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് അനുശോചനം അറിയിച്ചു. അനുശോചന യോഗത്തിൽ ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ അധ്യക്ഷത വഹിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →