മൂന്ന് കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിനി അറസ്റ്റിൽ

കോഴിക്കോട്: കുന്ദമംഗലം എക്സൈസും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിൽ മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശിനി കമറുന്നീസയാണ് അറസ്റ്റിലായത്. കുന്ദമംഗലം- കോട്ടാം പറമ്പ് – മുണ്ടിക്കൽ താഴം എന്നീ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. മുമ്പ് ലഹരി കേസിൽ 8 വർഷം തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് കമറുന്നീസ

കോഴിക്കോട് – കുന്ദമംഗലം ഭാഗങ്ങളിലെ മയക്ക് മരുന്ന വിൽപ്പന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇവർ. ചെറുകിട കച്ചവടക്കാർക്ക് ആവശ്യമുള്ള കഞ്ചാവ് എത്തിച്ചു കൊടുക്കലാണ് ഇവർ ചെയ്തിരുന്നത്. പ്രധാനമായും കോയമ്പത്തൂർ ,മധുര എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതാണ്.

കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്ത് , പ്രിവന്റീവ് ഓഫീസർമാരായ വി.പി.ശിവദാസൻ , യു.പി.മനോജ് സിവിൽ എക്സൈസ് ഓഫീസർമാരായ അർജുൻ വൈശാഖ്, അജിത്ത്.പി, അർജുൻ.കെ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുള. എൻ, ലതമോൾ.കെ.എസ്, എക്സൈസ് ഡ്രൈവർ കെ.ജെ. എഡിസൺ എന്നിവർ റെയ്ഡിൽ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →