കൊച്ചി: പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരായ ദേശീയ പാത തടഞ്ഞുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ജോജു ജോര്‍ജ്.
Read Also: വഴിതടയൽ സമരം; ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകര്‍ത്തു
ഈ നില്‍ക്കുന്നവരില്‍ ഒരാളാണ് താനുമെന്നും എല്ലാവരേയും പോലെ ജോലിക്ക് പോകുന്ന ആളാണ് താനെന്നും ഇത്രയും പക്വതയില്ലാത്ത കാര്യം നമ്മുടെ നാട് ഭരിക്കേണ്ടിവര്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ജോജു ചോദിച്ചു.
“ഈ നില്‍ക്കുന്നവരില്‍ ഒരാളാണ് ഞാന്‍. എല്ലാവരേയും പോലെ ജോലിക്കു പോകുന്ന ഒരാളാണ്. ഇത്രയും പക്വതയില്ലാത്ത കാര്യം നമ്മുടെ നാട് ഭരിക്കേണ്ടവര്‍ ചെയ്യുന്നു. ഇത്രയും മണിക്കൂറുകളോളം വഴി തടഞ്ഞിട്ടുകൊണ്ടുള്ള പരിപാടി ഇനി മേലാല്‍ പാടില്ല “
ജോജു പറഞ്ഞു.

