രണ്ടാം ക്ലാസുകാരനെ ഒന്നാം നിലയിൽ നിന്ന് തലകീഴായി തൂക്കി അദ്ധ്യാപകന്റെ ക്രൂരത; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അറസ്റ്റ്

ലക്‌നൗ : രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തലകീഴാക്കി പിടിച്ച് അദ്ധ്യാപകന്റെ ക്രൂരത. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു.

സ്വകാര്യ സ്‌കൂളായ സദ്ഭവൻ ശിക്ഷൻ സൻസ്തൻ ജൂനിയർ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രധാന അദ്ധ്യാപകൻ മനോജ് വിശ്വകർമയാണ് കുട്ടിയെ താഴേയ്‌ക്ക് തലകീഴായി തൂക്കിയത്. മറ്റ് കുട്ടികൾ നോക്കിനിൽക്കെയാണ് അദ്ധ്യാപകൻ ഈ ക്രൂരത കാണിച്ചത്. മാപ്പ് പറഞ്ഞില്ലെങ്കിൽ താഴേയ്‌ക്ക് ഇടുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

തുടർന്ന് കുട്ടി നിലവിളിച്ചുകൊണ്ട് മാപ്പ് പറഞ്ഞശേഷമാണ് ഇയാൾ കുട്ടിയെ നിലത്തിറക്കിയത്. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി.

എന്നാൽ കുട്ടിയുടെ അച്ഛൻ അദ്ധ്യാപകനെ ന്യായീകരിക്കുകയായിരുന്നു. കുട്ടി വികൃതി കാണിച്ചെന്നും തിരുത്താൻ വേണ്ടിയാണ് അങ്ങനെ ഭയപ്പെടുത്തിയത് എന്നുമാണ് അദ്ധ്യാപകൻ പറഞ്ഞത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് അദ്ധ്യാപകനെതിരെ കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →