കുട്ടികൾക്ക് മുമ്പിൽ ന​ഗ്നതാ പ്രദർശനം നടത്തിയ പ്രതിക്ക് മൂന്നു വര്‍ഷം തടവും പിഴയും

കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരുപത്തയ്യായിരം രൂപയാണ് പിഴ . പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. നടക്കാവ് സ്വദേശി ജംഷിലാ മൻസിലിൽ താമസിക്കുന്ന ജംഷീറിനെ(36)യാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ആണ് ശിക്ഷ വിധിച്ചത്.

2018 -ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തുകൂടെ സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടികൾക്ക് മുമ്പിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. കുട്ടികൾക്ക് മുമ്പിൽ ഇയാൾ ലൈംഗികാവയവം കാണിച്ചു എന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി വാദിക്കാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി ജെതിൻ ഹാജരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →