ഭുജ്: പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാനെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തു. കാശ്മീരിലെ രജൗരി ജില്ലക്കാരനായ മുഹമ്മദ് സജ്ജാദ് ആണു പിടിയിലായത്. ഇയാള്‍ വാട്‌സ്ആപ്പിലൂടെ സുപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാനു കൈമാറിയിരുന്നുവെന്ന് എടിഎസ് അറിയിച്ചു. 2021 ജൂലൈയിലാണു സജ്ജാദിനെ ഭുജിലെ ബിഎസ്എഫ് 74-ാം ബറ്റാലിയനില്‍ നിയമിച്ചത്. ബിഎസ്എഫ് ആസ്ഥാനത്തുനിന്നാണ് ഇയാളെ പിടികൂടിയത്. 2012ലാണു സജ്ജാദ് ബിഎസ്എഫില്‍ ചേര്‍ന്നത്. ചാരപ്രവര്‍ത്തനത്തില്‍നിന്നു ലഭിച്ചിരുന്ന പണം സഹോദരന്‍ വാജിദിന്റെയും സഹപ്രവര്‍ത്തകന്‍ ഇക്ബാല്‍ റഷീദിന്റെയും അക്കൗണ്ടുകളിലാണ് സജ്ജാദ് നിക്ഷേപിച്ചിരുന്നത്.2011 ഡിസംബര്‍ ഒന്നു മതല്‍ 2012 ജനുവരി 16വരെ 46 ദിവസം സജ്ജാദ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.