അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ്; കുടുംബ കോടതി തുടർ നടപടികൾ സ്റ്റേ ചെയ്തു

തിരുവനന്തപുരം: ദത്തെടുപ്പ് വിവാദത്തിൽ തിരുവനന്തപുരം ജില്ലാ കുടുംബ കോടതി തുടർ നടപടികൾ സ്റ്റേ ചെയ്തു. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും. ഇപ്പോൾ കുഞ്ഞിനെ ദത്തെടുത്ത മാതാപിതാക്കൾക്ക് കുഞ്ഞിനെ കൈമാറുന്ന വിധി 25/10/21 തിങ്കളാഴ്ച പുറപ്പെടുവിക്കാനിരിക്കെയാണ് കുടുംബകോടതിയുടെ സ്റ്റേ.

കുഞ്ഞിന്റെ അവകാശവുമായി ബന്ധപ്പെട്ട തർക്കമുണ്ടെന്നും വിധി പുറപ്പെടുവിക്കരുതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. കോടതിയിൽ, നിന്ന് വിധി വരാനിരിക്കെ കേസിൽ അനുപമയും കക്ഷി ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →