പെട്രോൾ വില 110 കടന്നു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം പാറശ്ശാലയിൽ പെട്രോൾ വില 110 കടന്നു. പാറശ്ശാലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 12 പൈസയാണ് 24/10/21 ഞായറാഴ്ച വില

തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റർ പെട്രോളിന് 109 രൂപ 76 പൈസയായി വര്‍ധിച്ചു. ഡീസലിന് 102 രൂപ 41 പൈസയാണ് പുതിയ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 107 രൂപ 82 പൈസയും ഡീസലിന് 101 രൂപ 62 പൈസയുമായി. കോഴിക്കോട് പെട്രോളിന് 108 രൂപ 40 പൈസയായി. ഒരു ലിറ്റര്‍ ഡീസലിനാകട്ടെ 101 രൂപ 84 പൈസയായി വര്‍ധിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 60 പൈസയുമാണ് വര്‍ധിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →