ബെയ്ജിങ്/വാഷിങ്ടണ്‍: ചൈന ആക്രമിക്കുന്ന പക്ഷം തായ്വാന് പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ െബെഡന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ചൈന. തായ്വാന് വിഷയത്തില്‍ ഇടപെടുന്നതു സൂക്ഷിച്ചുവേണമെന്നാണ് യു.എസിന് ചൈന നല്കിയ മുന്നറിയിപ്പ്.ചൈനയുടെ പ്രധാനതാല്പര്യങ്ങള് ഉള്‍പ്പെടുന്ന വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും വിദേശകാര്യവക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. സ്വയം ഭരണാവകാശമുള്ള തായ്വാന് തങ്ങളുടെ ഭാഗമാണെന്ന നിലപാടിലാണ് ചൈന.വിഷയത്തില്‍ ദീര്‍ഘകാലമായി യു.എസ്. തുടര്‍ന്നുവന്നിരുന്ന ‘തന്ത്രപരമായ മൗനം’ അവസാനിപ്പിച്ചായിരുന്നു ബൈഡന്റെ പ്രതികരണം. എന്നാല്‍, തായ്വാന് വിഷയത്തില്‍ നിലപാടുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രതിനിധി വിശദമാക്കി. ആഭ്യന്തര രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും അടിക്കടിയുണ്ടാകുന്ന വെല്ലുവിളികള്‍ മറികടക്കാനാണ് ചൈനീസ് പ്രസിഡന്റ് ഷീ ചിങ് പിങ് തയ്വാന് പ്രശ്നം കൂടുതല്‍ സജീവമാക്കുന്നതെന്ന നിഗമനത്തിലാണ് രാജ്യാന്തര നിരീക്ഷകര്‍. വ്യാഴാഴ്ച സി.എന്‍.എന്‍. ഹാളില്‍ നടന്ന പരിപാടിക്കിടെ ചോദ്യത്തിനുള്ള മറുപടിയായാണ് ചൈന അധിനിവേശം നടത്തിയാല്‍ തായ്വാന്റെ രക്ഷയ്ക്കു യു.എസ്. എത്തുമെന്ന് ്െബെഡന് വ്യക്തമാക്കിയത്.
തായ്വാന് പിന്തുണ നല്‍കുമെന്ന് യു എസ്: സൂക്ഷിച്ച് ഇടപെടണമെന്ന മുന്നറിയിപ്പ് നല്കി ചൈന
