അയ്യപ്പനും കോശിയും തെലുങ്ക് റിമേക്ക്

അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാന ചിത്രമാണ് അയ്യപ്പനുംകോശിയും . ഏറെനാളായി സിനിമാപ്രേമികൾ കാത്തിരിക്കുകയാണ് ഈ ചിത്രത്തിൻറെ തെലുങ്ക് റീമേക്കിന് വേണ്ടി .

ഈ ചിത്രം തെലുങ്കിലെത്തുമ്പോൾ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവൻ കല്യാണും , റാണ ദഗുഭാട്ടിയുമാണ്. പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രമായ ഭീംലനായക് എന്ന പേര് തന്നെയാണ് ഈ ചിത്രത്തിൻറെ ടൈറ്റിൽ . ഡാനിയൽ ശേഖർ എന്നാണ് റാണയുടെ കഥാപാത്രത്തിന്റെ പേര്.

ഇപ്പോഴിതാ റാണാ ദഗ്ഗുബാട്ടി പോസ്റ്റ് ചെയ്ത ഒരു ലൊക്കേഷൻസ്റ്റില്ലാണ് ശ്രദ്ധനേടുന്നത്. ക്ലൈമാക്സിലെ സംഘട്ടന രംഗം ചിത്രീകരിച്ചതിന് വിശ്രമിക്കുന്ന പവനും റാണയുമാണ് പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്. ഈ ചിത്രത്തിനു താഴെ നിരവധിപേർ കമൻറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിൻറെ റിലീസിന് ആയി കാത്തിരിക്കുന്നു എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

ദില നായകിൻറെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിത്യ മേനോനാണ്. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ എത്തുന്നത് സംയുക്ത മേനോനാണ്. സംയുക്ത മേനോന്റ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സമുദ്ര ഖനിയാണ് സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ സംഭാഷണം ത്രിവിക്രം ശ്രീനിവാസ് ,ഛായാഗ്രഹണം രവി കെ ചന്ദ്രൻ . സംഗീതസംവിധാനം തമൻ , ആക്ഷൻ കൊറിയോഗ്രാഫി റാം ലക്ഷ്മൺ, എന്നിവർ നിർവഹിക്കുന്നു. 2022 ജനുവരി 12 നാണ് ഈ ചിത്രത്തിന്റെ റിലീസ്.

മഹേഷ് ബാബു വിൻറെ സർക്കാരു വാരി പാട്ട, പ്രഭാസിന്റെ രാധേ ശ്യാം എന്നീ ചിത്രങ്ങളും ഇതേ സീസണിൽ തീയേറ്ററുകളിൽ എത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →