തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു. കാത്തലിക് സിറിയൻ ബാങ്ക് മാനേജ്മെന്റിന്റെ നയങ്ങൾക്കെതിരേ ജീവനക്കാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്ക് നടത്തുന്നത്.
20/10/2021 ബുധനാഴ്ച മുതൽ സിഎസ്ബി ബാങ്കിൽ പണിമുടക്ക് നടന്നുവരികയാണ്. ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒന്പതു സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരത്തിന് ആഹ്വാനം ചെയ്ചെയ്തിരിക്കുന്നത്