ഒമാനില്‍ കൊറോണ ബാധിച്ച മലയാളി മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി മരിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശി വിബിന്‍ സേവ്യര്‍ (31) ആണ് വ്യാഴാഴ്ച മരിച്ചത്. റുസ്താഖിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബര്‍ക്കയില്‍ താമസിച്ചിരുന്ന ഇദ്ദേഹം പിതാവിനൊപ്പം ബിസിനസ് ചെയ്യുക ആയിരുന്നു. ഭാര്യ അമല. ഇതൊടെ സുല്‍ത്താനേറ്റ് ഓഫ് ഒമാനില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ 7 സ്വദേശികളും 12 വിദേശികളും ഉള്‍പ്പെടുന്നു. വ്യാഴാഴ്ചയാണ് കോവിഡ് രോഗം പൊട്ടിപ്പുറപ്പെട്ടശേഷം ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, 322.

ഇതോടെ രോഗബാധിതരുടെ എണ്ണം 4625 ആയി. 1350 പേര്‍ക്ക് രോഗം ഭേദമായി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി രോഗപരിശോധന നടന്നു. ഇന്നലെ മാത്രം 284 കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതില്‍ 80 പേര്‍ ഒമാനികളാണ്. ബാക്കി 204 പേര്‍ വിദേശികളും. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ കടമയുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്‍ സയ്യിദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →