ഗുജറാത്ത് : ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദ്രസിംഗിന്റെ നിയമസഭ തെരഞ്ഞെടുപ്പ് കൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ മോഹന്‍ എം ശാന്തനഗൗഡര്‍, ആര് സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വവും ചട്ടങ്ങളുടെ ലംഘനവും നടത്തി എന്ന് ആരോപിച്ചുകൊണ്ട് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശ്വിനി ഭായി റാത്തോഡ് 327 വോട്ടുകള്‍ക്കാണ് സിംഗിനോട് പരാജയപ്പെട്ടത്. വോട്ട് എണ്ണിയപ്പോള്‍ നിയമവിരുദ്ധമായി 429 പോസ്റ്റല്‍ ബാലറ്റുകള്‍ ചേര്‍ത്തത് ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് റാത്തോഡ് ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നത്.