കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് – ലോഗോ ക്ഷണിച്ചു

കോഴിക്കോട്: വിനോദസഞ്ചാര മേഖലയിൽ ജല ടൂറിസത്തിന്റെ അനന്ത സാധ്യതകൾ പരിപോഷിപ്പിക്കുന്നതിന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇന്റർനാഷണൽ വാട്ടർ തീം ഫെസ്റ്റിവലിന് 2021 ഡിസംബർ അവസാന തിയതികളിൽ ബേപ്പൂരിൽ തിരിതെളിയും. ഇതിനോടനുബന്ധിച്ച് വാട്ടർ ഫെസ്റ്റിന് അനുയോജ്യമായ ലോഗോ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും.

ലോഗോ വെക്റ്റർ ഫോർമാറ്റിലാണ് അയക്കേണ്ടത്. ഒക്ടോബർ 23ന് മുമ്പായി beyporewaterfest@gmail.com എന്ന മെയിൽ ഐഡിയിൽ ലോഗോ അയക്കണം.

ടൂറിസം വകുപ്പിന്ഫെ നേതൃത്വത്തിലാണ് ഫെസ്റ്റിവെൽ ഒരുങ്ങുന്നത്. വർഷാവർഷം ബേപ്പൂർ  കേന്ദ്രമാക്കി അതിവിപുലമായി വാട്ടർ ഫെസ്റ്റിവെൽ സംഘടിപ്പിക്കാനാണ്  പദ്ധതി. വിവിധ ജലസാഹസിക പ്രകടനങ്ങൾ, ജലവിനോദങ്ങൾ, വിവിധ കലാ-സാംസ്കാരിക പരിപാടികൾ, ഭക്ഷ്യോത്സവം തുടങ്ങിയവ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →