പി. ജയരാജൻ, ടി.വി രാജേഷ് തുടങ്ങിയവരെ ആക്രമിച്ചുവെന്ന കേസിൽ പ്രതികളായ മുസ്‌ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു

കണ്ണൂർ : സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് തുടങ്ങിയവരെ ആക്രമിച്ചുവെന്ന കേസിൽ പ്രതികളായ മുസ്‌ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു. കണ്ണൂർ സബ് കോടതി ജഡ്ജിന്റേതാണ് വിധി.

അരിയിൽ ശുക്കൂർ സംഭവത്തിൽ പ്രതിയാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. അൻസാർ, ഹനീഫ, സുഹൈൽ, അഷ്‌റഫ്, അനസ്, റൗഫ്, സക്കറിയ്യ,ഷമ്മാദ്, യഹിയ, സജീർ, നൗഷാദ് എന്നിവരെയാണ് വെറുതെ വിട്ടത്. സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →