തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല: കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കുന്ന നിലപാടുമായി യുപി മുഖ്യമന്ത്രി

ലക്‌നൗ: കര്‍ഷക കൂട്ടക്കുരുതിയില്‍ കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കുന്ന നിലപാടുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുപ്രിംകോടതി പറയുന്നത് പ്രകാരം തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു യോഗിയുടെ പ്രതികരണം. സമ്മര്‍ദ്ദത്തിന് വഴങ്ങി ആര്‍ക്കെതിരേയും നടപടി സ്വീകരിക്കില്ലെന്നും കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കര്‍ഷക കൂട്ടക്കുരുതിയില്‍ യുപി സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്യാന്‍ യുപി പോലിസ് നിര്‍ബന്ധിതരായത്. ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. നാലുകര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിയിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തുവരികയും സുപ്രിംകോടതി യുപി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടും ആശിഷ് മിശ്രയെ ചോദ്യംചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയ്യാറാവാതെ പോലിസ് ഒളിച്ചുകളിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →