കോഴിക്കോട്: ദ്വിദിന അംഗ്യഭാഷ പരിശീലന പരിപാടി ആരംഭിച്ചു

കോഴിക്കോട്: എനേബ്ലിങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി ദ്വിദിന അംഗ്യഭാഷ പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കോമ്പസിറ്റ് റീജ്യണല്‍ സെന്റര്‍, എബിലിറ്റി ഫൗണ്ടേഷന്‍ – പുളിക്കല്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം 40 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് എല്ലാ വിഭാഗങ്ങളിലേയും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. 

പരിപാടി അസി. കലക്ടര്‍ മുകുന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷറഫ് കാവില്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍.സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജ്ലി കെ.എല്‍ പദ്ധതി വിശദീകരണം നടത്തി. എബിലിറ്റി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നസീം എം മുഖ്യപ്രഭാഷണം നടത്തി. സി.ആര്‍.സി റിഹാബിലിറ്റേഷന്‍ ഓഫീസര്‍ ഗോപിരാജ് പി.വി സ്വാഗതം പറഞ്ഞു. എബിലിറ്റി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ബധിര വിദ്യാര്‍ത്ഥികളായ സെയ്‌നുലാബിദ് കെ, ഷംനാദ് എം, അഭിലാഷ് എം.എസ്, തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. ആംഗ്യഭാഷ പരിഭാഷകരായി അബ്ദുള്‍ വാഹിദ് പി.ടി, മുഹമ്മദ് ഷബീസ് സി.എം എന്നിവരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →