ലഖിംപൂര്‍ സംഘര്‍ഷം: ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് യുപി

ലഖ്നോ: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ യുപി സര്‍ക്കാര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ അന്വേഷണം നടത്തി രണ്ട് മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം. റിട്ട. ജസ്റ്റിസ് പ്രദീപ് കുമാര്‍ ശ്രീവാസ്തവയാണ് അന്വേഷണം നടത്തുക. അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചയാളാണ് ജസ്റ്റിസ് ശ്രീവാസ്തവ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ വാഹനവ്യൂഹമാണ് പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇരച്ചുകയറി നാല് പേര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണ്. ഒക്ടോബര്‍ 3നാണ് സംഭവം നടന്നത്. ഒക്ടബോര്‍ 6ാം തിയ്യതിയാണ് കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ലഖിംപൂര്‍ ഖേരി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തുമായി നടത്തിയ ചര്‍ച്ചയിലെ ഒരു മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →