ലക്നൗ: ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പ്രത്യേക അന്വേഷണ സംഘം 08/10/21 വെള്ളിയാഴ്ച ചോദ്യം ചെയ്തേക്കും.
പത്ത്മണിക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകണമെന്ന് ആശിഷ് മിശ്രക്ക് നിർദേശം നൽകിയിരുന്നു. കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തി ആശിഷ് മിശ്രക്കെതിരെ പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് 07/10/21 വ്യാഴാഴ്ച രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും ചോദ്യം ചെയ്യുന്നത് തുടരും. ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്.

