ഒബിസി സംവരണം മൂലം 2500 മെഡിക്കൽ സീറ്റുകൾ മെറിറ്റിലുള്ളവർക്ക് നഷ്ടമായി എന്ന് സുപ്രീം കോടതിയിൽ വാദം

ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ കോട്ടായിൽ നിന്നും 27% ശതമാനം സീറ്റുകൾ ഒ ബി സി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പരാതിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ, മെറിറ്റിൽ നിന്നും 2500 പേർ സംവരണ നടപടി മൂലം പിന്തള്ളപ്പെട്ടു എന്ന് കോടതിയിലെ വാദത്തിനിടയിൽ ബോധിപ്പിച്ചു. 

അഖിലേന്ത്യ കോട്ടായിൽ നിന്നും 27% സീറ്റുകൾ ഒ ബിസി വിഭാഗങ്ങൾക്ക് സംവരണം ചെയ്തുകൊണ്ട് കേന്ദ്രസർക്കാർ 2021 ജൂലൈ 29-ാം തീയതി പുറപ്പെടുവിച്ച വിജ്ഞാപനത്തിന് എതിരെ ഡോക്ടർ മധുര കവീശ്വർ നൽകിയ കേസിലെ വാദത്തിനിടെയാണ്  മെറിറ്റിൽ നഷ്ടമായ  സീറ്റുകളുടെ കണക്കുകൾ കോടതിയിൽ ബോധിപ്പിക്കപ്പെട്ടത്. 

കേന്ദ്ര സർക്കാരിൻറെ സംവരണ വിജ്ഞാപനത്തിനെ തുടർന്ന് മെഡിക്കൽ വിഭാഗത്തിൽ നിന്നും ഒറ്റയടിക്ക് 2500 സീറ്റുകൾ ഇല്ലാതായി. എംബിബിഎസ്, പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥികളായ 2500 പേരിലേക്ക് അത് ചെന്നുചേരുകയുമുണ്ടായി. വളരെയധികം മെറിറ്റ് ഉള്ള ഡോക്ടർമാരെ സമൂഹത്തിന് ആവശ്യമുണ്ട്. പകർച്ചവ്യാധിയുടെ സമയത്ത് അവരുടെ സേവനം എത്രവലുതാണെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടു. ഇത്തരം 2500 മെറിറ്റ് സീറ്റുകളാണ് ഒറ്റയടിക്ക് ഇല്ലാതായിരിക്കുന്നത്. കോടതി ഈ സ്ഥിതി പരിഗണിക്കണം. അഡ്വ. ശ്യാം ദിവാൻ ബോധിപ്പിച്ചു. ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചൂഡ്, വിക്രംനാഥ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →