ലഖിംപുര്‍ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ഹര്‍ജി

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി സംഘര്‍ഷം സി.ബി.ഐയുടെ അന്വേഷണത്തിനു വിടണമെന്നാവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സംഭവത്തില്‍ പങ്കുള്ള കേന്ദ്രമന്ത്രിമാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.യു.പി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാനിരിക്കെയാണു ഞായറാഴ്ച അക്രമസംഭവമുണ്ടായത്. നാലു കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും മൂന്നു ബി.ജെ.പി. പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്.കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയകുമാര്‍ മിശ്ര തെനിയുടെ മകന്‍ ആഷിഷിന്റെ വാഹനവ്യൂഹം കര്‍ഷക പ്രക്ഷോഭകര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയെന്നാണ് ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →