ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കൊറോണ പാക്കേജിന്റെ ഭാഗമായി ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ ധനസഹായം ലഭിക്കും.
- കൊറോണ മൂലം കൊല്ലം പ്രതിസന്ധിയിലായ ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും പുനർ ആരംഭിക്കുന്നതിനും അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനും ബാധ്യതകൾ പരിഹരിക്കുന്നതിനുമായി അധിക ധനസഹായം ലഭിക്കും.
- 29 – 02 -2020 ൽ ഉള്ള വായ്പയുടെ 20% അടിയന്തര വായ്പയായി നൽകും.
- 25 കോടി മുതൽ 100 കോടി വരെ ടേണോവർ ഉള്ളവർക്കാണ് ഇതിന് യോഗ്യത.
- വായ്പാകാലാവധി നാലുവർഷം ആയിരിക്കും 12 മാസത്തേക്ക് മൊറോട്ടോറിയം ഉണ്ടായിരിക്കും.
- വായ്പയ്ക്കും പലിശയ്ക്കും 100% ക്രെഡിറ്റ് ഗ്യാരണ്ടി കവറേജ് സർക്കാർ ബാങ്ക് നൽകും. ഈ പദ്ധതി 31 ഒക്ടോബർ 2020 മുതൽ ലഭ്യമാകും. ഗ്യാരണ്ടി ഫീസ് പുതിയ കൊളാറ്ററൽ സെക്യൂരിറ്റി ഇവ ആവശ്യമില്ല. ഈ പദ്ധതിയിലൂടെ 45 ലക്ഷം യൂണിറ്റുകൾ പ്രവർത്തനം വീണ്ടും ആരംഭിക്കും. തൊഴിലുകൾ പുനഃ സ്ഥാപിക്കപ്പെടും.
- രണ്ടു ലക്ഷം ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി 20,000 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കും
ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംരംഭങ്ങളും നിലവിലുള്ള വായ്പകൾ കുടിശ്ശികയായി ആകാത്തവരും ആയിരിക്കണം.അതേസമയം കൊറോണോ മൂലമുള്ള സാമ്പത്തിക തകർച്ച കൊണ്ട് പ്രവർത്തനം തകരാറിൽ ആയിപ്പോയ യൂണിറ്റുകൾ ആയിരിക്കണം. - വളർച്ചാസാധ്യതയുടെയും യൂണിറ്റിന്റെ പ്രയോജനത്തെയും അടിസ്ഥാനത്തിൽ യോഗ്യതയുള്ള സംരംഭങ്ങൾക്ക് പണം ലഭ്യമാകുന്നതിന് 10000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
- ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും.
- ചെറുകിട ഇടത്തരം വ്യവസായങ്ങൾ എന്നതിന്റെ നിർവചനവും മൂലധനത്തിന്റെ പരിധിയും മാറ്റം വരുത്തി.
ഇതിനെല്ലാം ആവശ്യമായ നിയമനിർമാണം നടത്തും. - ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകളെ സഹായിക്കുന്നതിനായി ആഗോള ടെൻഡർ നയത്തിൽ മാറ്റം വരുത്തി.