കുപ്രസിദ്ധ മോഷ്ടാവ്‌ കാക്ക ഷാജി അറസ്‌റ്റില്‍

മലപ്പറം : തൃശൂര്‍, പാലക്കാട്‌, മലപ്പറം ജില്ലകളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ്‌ കാക്ക ഷാജിയെ താനൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തേഞ്ഞിപ്പാലം പരപ്പനങ്ങാടി താനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ടുചെയ്‌ത കേസിലാണ്‌ അറസ്റ്റ്‌.

പരപ്പനങ്ങാടി ,തിരൂര്‍,പൊന്നാനി, എന്നീ സ്‌റ്റേഷന്‍ പരിധികളിലെ വീടുകളില്‍ ഉറങ്ങിക്കിടക്കുന്ന സ്‌ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ ജനല്‍ വഴി മോഷണം നടത്തിയ കേസില്‍ ഈ വര്‍ഷം ആദ്യം ഷാജിയെ താനൂര്‍ പോലീസ്‌ പിടികൂടിയിരുന്നു. തുടര്‍ന്ന്‌ ഷാജി ജയിലില്‍നിന്നം ഇറങ്ങി മൂന്നുമാസം തികയുന്നതിന്‌ മുമ്പ്‌ സമാനമായ കുറ്റകൃത്യങ്ങള്‍ തേഞ്ഞിപ്പാലം പരപ്പനങ്ങാടി താനൂര്‍ സ്‌റ്റേഷനുകളില്‍ റിപ്പോര്‍ട്ടു ചെയ്‌തതോടെയാണ്‌ കേസ്വേഷണം ഷാജിയിലേക്ക് എത്തിയത്‌.

വിവിധ സ്‌റ്റേഷനുകളിലായി അമ്പതോളം മോഷണക്കേസുകളില്‍ പ്രതിയാണ്‌ ഷാജി. പരിശോധനക്കിടെ പോലീസുദ്യോഗസ്ഥനെ കടിച്ചുപരിക്കേല്‍പ്പിച്ച സംഭവത്തിലും താനൂര്‍ സ്റ്റേഷനില്‍ ഷാജിക്കെതിരെ കേസുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →