ചേര്‍ത്തല : പുരാവസ്‌തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പുനടത്തിയതിന് പിടിയിലായ മോണ്‍സന്റെ മൂന്ന് ആഡംബര കാറുകള്‍ കൂടി ചേര്‍ത്തലയില്‍ കണ്ടെത്തി. അറസ്‌റ്റിന് മുമ്പ് മോണ്‍സണ്‍ കളവംകോടത്തെ വര്‍ക്ക് ഷോ്‌പ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയതാണ് ഉത്തരേന്ത്യന്‍ രജിസ്‌ട്രേഷനുളള മൂന്ന് കാറുകള്‍ . സഹായികള്‍ വഴിയാണ് കാറുകള്‍ ഇവിടെ എത്തിച്ചത്. പഞ്ചാബ് രജിസ്‌ട്രേഷനിലുളള ബെന്‍സ്, കര്‍ണാടക രജിസ്‌ട്രേഷനിലുളള പ്രാഡോ, ഛത്തീസ്‌ഘഡ് രജിസ്‌ട്രേഷനുളള ബിഎംഡബ്ല്യു കാറുകളാണിവ. വിവരം വര്‍ക്കഷോപ്പധികൃതര്‍ ക്രൈംബ്രാഞ്ചിന് കൈമാറി.ഇവയുടെ നിലവിലെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചുവകരികയാണ്.
മോണ്‍സണ്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്യുമ്പോള്‍ വീടിന് പുറത്ത് രണ്ട് ആഡംബര കാറുകളുണ്ടായിരുന്നു. ഒന്ന് മോണ്‍സണും മറ്റൊന്ന് സ്വകാര്യ സെക്യരിറ്റി ജീവനക്കാരുമായിരുന്നു സഞ്ചരിച്ചിരുന്നത്. ആഡംബര വ3ഹനങ്ങള്‍ എല്ലാംതന്നെ അന്തര്‍ സംസ്ഥാനങ്ങളില്‍ രജിസറ്റര്‍ ചെയതവയാണ് . എന്നാല്‍ മോണ്‍സ്‌റ്റണ്‍ മാവുങ്കലിന്റെ പേരില്‍ കാറുകള്‍ ഒന്നുംതന്ന ഇല്ല.

