തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേരള ഗസറ്റ് 2021 ഒക്ടോബര്‍ 3മുതല്‍ ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിക്കും. എല്ലാ ചൊവ്വാഴ്‌ചയുമാണ് പ്രസിദ്ധീകരിക്കുക. (htttp://www.gazette.kerala.gov.in)ഇ-ഗസറ്റിന്റെ ഔപചാരിക പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
അതോടൊപ്പം അച്ചടി വകുപ്പ് നല്‍കുന്ന പൊതുജന സേവനങ്ങളായ പേരുമാറ്റം, മതംമാറ്റം,ജാതി തിരുത്തല്‍,ലിംഗമാറ്റം എന്നിവക്ക് https://www.compose.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാനുളള സംവിധാനവും തയ്യാറായി കഴിഞ്ഞു. ഇ-സേവനങ്ങള്‍ക്കുളള ഫീസ് ഇ-ട്രഷറി സംവിധാനം വഴി അടക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

