അടൂര്‍ : തൈറോയിഡിനുളള ശസ്‌ത്രക്രിയയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ അടൂര്‍ വില്ലേജ് ഓഫീസര്‍ മിച്ചു. കൊട്ടാരക്കര കലയപുരം വാഴോട്ട് വീട്ടില്‍ ജയകുമാറിന്റെ ഭാര്യ കല (49) ആണ് മരിച്ചത്. 2021 ഒക്ടോബര്‍ 2ന് ശനിയാഴ്‌ച രാവിലെ 9.30ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. അടൂര്‍ ഹോളിക്രോസ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഒന്നാംതീയതി രാവിലെ 9ന് ഡോ. സുരേഷിന്റെ നേതൃത്വത്തില്‍ തൈറോയിഡിനുളള ശസ്‌ത്രക്രിയ നടത്തിയിരുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ ഹൃദയാഘാതം ഉണ്ടാവുകയും കലയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കകുയും ചെയ്‌തു.
സ്ഥിതി വഷളായതിനെ തുടര്‍ന്ന് രാവിലെ 7.45ന് കലയെ കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക മാറ്റാന്‍ ഒരുങ്ങി വിവരമറിഞ്ഞ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം കൂട്ടി.ഇവരുടെ നിര്‍ബ്ബന്ധം മൂലം ശസ്‌ത്രക്രിയ നടത്തിയ ഡോ.സുരേഷ് , ഡോ. പിജി ജോര്‍ജ് എന്നിവരും രണ്ട് നഴ്‌സുമാരും ഉള്‍പ്പെട സ്‌പാന്‍ ഐസിയു ആംബുലന്‍സില്‍ കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക കൊണ്ടുപോയി .
9.30 ഓടെ മരണം സംഭവിക്കകുയായിരുന്നു. ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ആശുപത്രിയുടെും ഡോക്ടര്‍മാരുടെയും വീഴ്‌ചമൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ ഇക്കാര്യമുന്നയിച്ച് ആശുപത്രിയില്‍ എത്തുമെന്ന് കരുതി വന്‍ പോലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചു. എന്നാല്‍ ബന്ധുക്കള്‍ നേര്‍ട്ട ഇവിടേ്‌ക്ക എത്തിയില്ല അടൂര്‍ പോലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. മൃതദേഹം ഒക്ടോബര്‍ 4 തിങ്കളാഴ്‌ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ് മോര്‍ട്ടം നടത്തും. യഥാര്‍ത്ഥ മരണകാരണം അതിനുശേഷമേ അറിയാന്‍ കഴിയൂ.



