മുന്‍ ഫ്രഞ്ച് പ്രസിഡന്റിന് ഒരു വര്‍ഷം തടവ്

പാരീസ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനധികൃത ധനസഹായം കൈപ്പറ്റിയ കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് ഒരു വര്‍ഷം തടവ്ശിക്ഷ.തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ഒരു ഫ്രഞ്ച് മുന്‍ഭരണാധികാരിക്കു രണ്ടു തവണ ജയില്‍ശിക്ഷ ലഭിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട അനധികൃത സാമ്പത്തിക ഇടപാടുകളുടെ പേരില്‍ നേരത്തേ സര്‍ക്കോസിയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. സര്‍ക്കോസിയെ ജയിലിലടയ്ക്കാന്‍ സാധ്യത കുറവായതിനാല്‍ സ്വന്തം വീട്ടില്‍ ഇലക്ട്രോണിക് ബ്രേസ്ലെറ്റ് ധരിച്ച് തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും വിധിയിലുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റു 13 പ്രതികളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാവുന്ന തുകയുടെ പരിധി അറിഞ്ഞിരുന്നിട്ടും അതു മറികടക്കുകയും അനധികൃതമായി പണം ചെലവഴിക്കുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് നിക്കോളാസ് സര്‍ക്കോസിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →