പതിനേഴുകാരിയുടെ ആത്മഹത്യ: സഹപാഠി അറസ്‌റ്റില്‍

കുമ്പള : പതിനേഴുകാരിയുട ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ കര്‍ണാടക സ്വദേശിയായ സഹപാഠി അറസ്റ്റില്‍. കുമ്പള വിരവിട്ടല ക്ഷേത്രത്തിന് സമീപത്ത്‌ താമസിക്കുന്ന ചന്ദ്രഹാസ -വനജാക്ഷി ദമ്പതികലുടെ മകളും മംഗളൂരുവില്‍ സ്വകാര്യ കോളേജില്‍ പിയുസി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ സ്‌നേഹ(17)ആണ്‌ മരിച്ചത്‌. സ്‌നേഹയുടെ മരണവുമായി ബന്ധപ്പെട്ട്‌ ബിജാപ്പൂരിലെ വിശാല്‍ റാത്തോടി (19) അറസ്‌റ്റിലായി

കുമ്പള ഇന്‍സ്‌പെക്ടര്‍ വിപ്രമോദിന്റെ നേതൃത്വത്തിലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സ്‌നേഹയുടെ സഹപാഠിയായിരന്നു വിശാല്‍. 2021 സെപ്‌തംബര്‍ 17നാണ്‌ സ്‌നേഹയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെ്‌ത്തിയത്‌. സ്‌നേഹയുടെ മൊബൈല്‍ഫോണില്‍ നിന്ന കണ്ടെത്തിയ സൂചനകളുടെ അടിസ്ഥാനത്തിലാണ്‌ അറസ്‌റ്റ്‌ കേസില്‍ കൂടുതല്‍ അറസ്‌റ്റ്‌ ഉണ്ടാകുമെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →