വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി

പാലക്കാട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്കിലെ സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. 27/09/21 തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. വിദ്യാർഥികൾക്കായി പോലീസും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുകയാണ്. അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →