ജയിലില്‍ നിന്നുളള ഫോണ്‍ വിളിക്കേസില്‍ ജയില്‍ ഉദ്യോഗസ്ഥനും

തിരുവനന്തപുരം : കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന റഷീദ്‌ ജയിലില്‍ നിന്ന്‌ വിളിച്ചതായി ഇന്റലിജന്‍സ്‌ കണ്ടെത്തിയ ഫോണ്‍ രേഖയില്‍. .ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ പിജി സന്തോഷിന്റെ 9645 952750 എന്ന നമ്പരും. അടുത്ത ദിവസം ക്രൈംബ്രാഞ്ച്‌ ഇദ്ദേഹത്തെ ചോദ്യം ചെയ്യും. ജയില്‍ സൂപ്രണ്ട്‌ എജി സുരേഷിന്റെ ഓര്‍ഡേര്‍ലിയായിരുന്ന റഷീദ്‌ സൂപ്രണ്ട്‌ ഓഫീസ്‌ കേന്ദ്രീകരിച്ചാണ്‌ ക്രിമിനല്‍ കേസ്‌ പ്രതികളെയടക്കം ഫോണ്‍ ചെയ്‌തത്‌. പിജി സന്തോഷിനെ ജയില്‍ മേദാവി ഷേക്ക്‌ ധര്‍വേഷ്‌ സാഹേബ്‌ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സ്ഥലം മാറ്റി.

ജയിലിലേക്ക മദ്യം കടത്തിയ കേസിലും പ്രതിയാണ്‌ സന്തോഷ്‌. ഫ്‌ളാറ്റ്‌ കൊലക്കേസ്‌ പ്രതിയും യൂത്ത്‌ കോണ്‍ഗ്രസ്‌ പുതുക്കോട്‌ മണ്ഡലം പ്രസിഡന്റുമായിരുന്ന റഷീദ്‌ 7510 108727 എന്ന നമ്പരില്‍ നിന്ന്‌ ആയിരത്തിലേറെ തവണ ഫോണ്‍ ചെയ്‌തുവെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി. സന്തോഷിനെ കൂടാതെ മറ്റ് ജയില്‍ ഉദ്യോഗസ്ഥരുടെ നമ്പരും പട്ടികയില്‍ ഉണ്ടോയെന്ന്‌ അന്വേഷിക്കണമനന്‌ ജയില്‍ മേധാവി അഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കെവിന്‍ കൊലക്കേസ്‌ പ്രതി ടിന്റു ജെറോമിനെ ചട്ടം ലംഘിച്ച പുറം ജോലിക്ക്‌ നിയോഗിച്ചതായും കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →