ജോലി സെക്രട്ടറിയേറ്റില്‍, ശമ്പളം സി ആപ്‌റ്റില്‍

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി ആപ്‌റ്റിലെ മൂന്ന്‌ ജീവനക്കാര്‍ക്ക്‌ വര്‍ഷങ്ങള്‍ക്കിപ്പുറവും ജോലി സെക്രട്ടറിയേറ്റിലും ശമ്പളം സിആപ്‌റ്റിലും . സി ആപ്‌റ്ററില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ,ഡിടിപി ഓപ്പറേറ്റര്‍ ഓഫീസ്‌ അസിസ്‌റ്റന്റ് തസ്‌തികകളില്‍ ജോലി ചെയ്‌തുവരുന്നവരാണ്‌ സെക്രട്ടറിയേറ്റിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ കെ സെക്ഷനില്‍ തുടരുന്നത്‌.

ഈ ജീവനക്കാരെ തിരികെ വിളിക്കാന്‍ സിആപ്‌റ്റിലെ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല. ഓരോ വര്‍ഷവും സി ആപ്‌റ്റില്‍ നിന്ന്‌ എന്‍ഒസി നല്‍കി സെക്രട്ടറിയേറ്റില്‍ തുടരുകയാണ്‌ . ജീവനക്കാരുടെ കുറവുകാരണം ദൈനംദിന പ്രവര്‍ത്തികള്‍ക്ക്‌ മറ്റ്‌ പല യൂണിറ്റുകളില്‍ നിന്നും ജീവനക്കാരെ വട്ടിയൂര്‍ക്കാവിലെ ആസ്ഥാനത്തേക്ക സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരത്തില്‍ മാനദണ്ഡം പാലിക്കാതെയുളള സ്ഥലം മാറ്റത്തിനെതിരെ ആസ്ഥാന ഓഫീസിന്‌ മുന്നില്‍ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു.

പാല, കടുത്തുരുത്തി,കൊല്ലം ഉപകേന്ദ്രങ്ങളില്‍നിന്ന 30 ഓളം ജീവനക്കാരെയാണ്‌ ഹെഡ്‌ഓഫീസിലേക്ക്‌ മാറ്റിയത്‌. സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ അധികമാണെന്നും 300 പേരെ പുനര്‍ വിന്യസിക്കണമെന്നും ഉന്നതതല സമിതി രിപ്പോര്‍ട്ട്‌ നിലനില്‍ക്കെയാണ്‌ ചട്ടലംഘനം തുടരുന്നത്‌. സംഭവം ശ്രദ്ധയില്‍ പെട്ടില്ലെന്നും അന്വേഷിക്കുമെന്നും മാനേജിംഗ്‌ ഡയറക്ടര്‍ പി. സുരേഷ്‌കുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →