സ്‌കൂള്‍ ബസിലെ യാത്ര : ഗതാഗത വകുപ്പ്‌ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം : നവംബര്‍ 1ന്‌ സ്‌കൂള്‍ തുറക്കാനിരിക്കെ സ്‌കൂള്‍ ബസിലെ യാത്രയുമായി ബന്ധപ്പെട്ട്‌ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി ഗതാഗത വകുപ്പ്‌. കോവിഡ്‌ വ്യാപനം കുറഞ്ഞ പാശ്ചാത്തലത്തിലാണ്‌ നവംബര്‍ 1 മുതല്‍ സ്‌കൂളുകള്‍ തുറക്കാനുളള സര്‍ക്കാര്‍ തീരുമാനം. ഇതിന്‌ മുന്നോടിയായുളള തയാറെടുപ്പുകളുടെ ഭാഗമായാണ്‌ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്‌.

ഒരുസീറ്റി ല്‍ ഒരുകുട്ടിമാത്രമേ ഇരിക്കാവു. നിന്നുയാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഒക്ടോബര്‍ 20ന്‌ മുമ്പ്‌ സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ്‌ ഉറപ്പാക്കണം. . സ്‌കൂള്‍ ബസ്‌ ജീവനക്കാര്‍ കോവിഡ്‌ വാക്‌സിന്റെ രണ്ടുഡോസും സ്വീകരിച്ചവരായിരിക്കണം. പനി ചുമ തുടങ്ങി രോഗലക്ഷണങ്ങലുളള വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റരുത്‌. കുട്ടികളുടെ കൈവശം ഹാന്‍ഡ്‌ സാനിറ്റൈസര്‍ കരുതണം. ബസില്‍ തെര്‍മല്‍ സ്‌കാനിംഗ്‌ ,ഹാന്‍ഡ്‌ സാനി റ്റൈസര്‍ എന്നിവ ഉറപ്പാക്കണമെന്നും ഗതാഗതവകുപ്പ്‌ മന്ത്രി ആന്റണി രാജു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →