ഇടുക്കി: വാക്ക് തർക്കത്തിനൊടുവിൽ യുവാക്കൾ പരസ്പരം കുത്തി. ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവർക്കാണ് പരിക്കേറ്റത്. തൊടുപുഴയിലാണ് സംഭവം.
കാലിന് ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസലിന് ചെറിയ പരിക്കുകളേയുള്ളൂ. കൂലിയെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.
പരിക്കേറ്റവർ ആശുപത്രി അധികൃതരോട് ആട് കുത്തിയതാണെന്നാണ് ആദ്യം പറഞ്ഞത്, പിന്നീട് കത്തിക്കുത്താണെന്ന് ഇവർ തന്നെ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

