ജി.എസ്.ടിയില്‍ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ജി.എസ്.ടിയില്‍ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധനവില കുറയ്ക്കണമെങ്കിൽ കേന്ദ്രം സെസ് കുറയ്ക്കണമെന്നും ധനമന്ത്രി 18/09/21 ശനിയാഴ്ച പറഞ്ഞു.

ഇന്ധനവില ജിഎസ്ടിയിൽ കൊണ്ടുവരേണ്ടതില്ല എന്നാണ് കൂടുതൽ സംസ്ഥാനങ്ങളുടെയും അഭിപ്രായം. ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

നിലവിൽ 30 രൂപയിലധികം പെട്രോളിനും ഡീസലിനും തീരുവയായി കേന്ദ്രസർക്കാർ ചുമത്തുന്നുണ്ട്​. ഇത്​ കുറക്കാൻ തയാറായാൽ പെട്രോൾ, ഡീസൽ വില കുറയും. ജി.എസ്​.ടിയിൽ ഉൾപ്പെടുത്തിയാൽ നിലവിൽ ഇന്ധന നികുതിയിലൂടെ സംസ്ഥാനങ്ങൾക്ക്​ ലഭിക്കുന്ന വരുമാനം പകുതിയായി കുറയും.

വരുമാനത്തിന്‍റെ പകുതി കേന്ദ്രസർക്കാറിനാകും ലഭിക്കുക. മദ്യവും പെട്രോളും ഡീസലി​ന്റെയും നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സർക്കാറിന്​ തന്നെ നൽകുന്നതാണ്​ നല്ലതെന്ന്​ ജി.എസ്​.ടി കൗൺസിലിൽ കേരളം വാദിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →