ആരും പ്രവചിക്കാത്ത കൊറോണ രോഗ വൈറസിന്റെ വ്യാപനം പോലെയാണ് കൊറോണയ്ക്കു ശേഷമുള്ള കാലത്തെക്കുറിച്ചുള്ള പ്രവചനമോ, സങ്കല്‍പ്പമോ പോലും. യാഥാര്‍ഥ്യം എന്തായിരിക്കുമെന്ന് കണ്ടറിയണം. കാരണം, അങ്ങനെയാണ്, മനുഷ്യരുടെ വലിയ ആസൂത്രണങ്ങളെ കൃത്യമായി നിര്‍വചിക്കാനാവാത്ത ശക്തി-പ്രകൃതിയെന്നോ, ദൈവമെന്നോ, വിധിയെന്നോ ഭാഗ്യമെന്നോ പ്രതിഭാസമെന്നോ എന്തു വിളിച്ചാലും തെറ്റില്ല-കെട്ടഴിച്ചു കളയുന്നു; സൂത്രം (ചരട്) കൊണ്ട് കെട്ടിയൊരുക്കുന്നതാണല്ലോ ‘ആസൂത്രണം’.
ലോകമഹായുദ്ധമുണ്ടായപ്പോള്‍ എല്ലാം കഴിഞ്ഞുവെന്ന് കണക്കുകൂട്ടി ലോകമാകെ എഴുതിത്തള്ളിയ രാജ്യങ്ങളുടെ ഇന്നത്തെ സ്ഥിതിയെന്താണ്. ലോക ശക്തിയായി ലോകം കണ്ട സോവ്യറ്റ് യൂണിയന്റെ, ലോക പോലീസായി ഭരിക്കുന്നുവെന്ന് സ്വയം ചിന്തിച്ചിരുന്ന അമേരിക്കയുടെ കാര്യമോ? സാമ്പത്തിക ശക്തിയായി ലോകം കീഴടക്കുമെന്ന് തോന്നിപ്പിച്ച ചൈനയുടെ കാര്യവും അങ്ങനെയൊക്കെത്തന്നെ. അപ്പോള്‍ ഇന്ത്യയുടെ കാര്യത്തില്‍ എങ്ങനെ വ്യത്യാസപ്പെടും- വ്യക്തിയുടെ ആയാലും വ്യക്തികള്‍ ചേര്‍ന്ന സമൂഹത്തിന്റെയും സമൂഹം ചേര്‍ന്ന രാഷ്ട്രത്തിന്റെ ആയാലും ആസൂത്രണങ്ങള്‍ക്ക്, ഭാവിക്ക് മേല്‍ അനിശ്ചിതത്വം ഉണ്ട്. അതുകൊണ്ടാണ് ഒരു കവി പാടിയ ഈരടികള്‍ ഈ തത്ത്വജ്ഞാനത്തിലേക്ക് ചൂണ്ടുപലകയാകുന്നത്. ”ദൈവം മറിച്ചുകരുതീടില്‍ അര ക്ഷണത്താല്‍ ദേവന്‍ വെറും പുഴു, മഹാബ്ധി മരുപ്രദേശം” എന്ന വരികള്‍.
ലോക ശക്തിയായി ലോകം കണ്ട സോവ്യറ്റ് യൂണിയന്റെ, ലോക പോലീസായി ഭരിക്കുന്നുവെന്ന് സ്വയം ചിന്തിച്ചിരുന്ന അമേരിക്കയുടെ കാര്യമോ? സാമ്പത്തിക ശക്തിയായി ലോകം കീഴടക്കുമെന്ന് തോന്നിപ്പിച്ച ചൈനയുടെ കാര്യവും അങ്ങനെയൊക്കെത്തന്നെ.
പക്ഷേ, ആസൂത്രണം ചെയ്തുകൊണ്ടേയിരിക്കണം. ജാഗ്രത പുലര്‍ത്തണം, ആലോചന നടത്തണം. ചിലപ്പോഴെല്ലാമേ വരച്ച വരയില്‍ നടക്കാതെ പോകൂ. പ്രയത്നിച്ചുകൊണ്ടേയിരിക്കണമല്ലോ, പ്രതീക്ഷ ഉണ്ടായിരിക്കണമല്ലോ. അതുകൊണ്ടാണല്ലോ ഇത് വായിക്കാന്‍ പേലും പ്രേരണയുണ്ടാകുന്നത്.
മൂന്നു കാര്യങ്ങള്‍ തുടക്കത്തിലേ പറയാം. ഒന്ന്; കൊറോണാ വൈറസ് കുറേക്കാലം ഇവിടെയുണ്ടാകും. കൊറോണാ വൈറസ് അല്ല, വൈറസുകള്‍ ആണെന്നാണ് നിഗമനം. അപ്പോള്‍ അവയെല്ലാം കണ്ടെത്തി നശിപ്പിക്കാനാവുമെങ്കില്‍ ഇല്ലാതാക്കാന്‍ കാലം കുറേയെടുക്കും. പൂര്‍ണമായി ഇല്ലാതാക്കാനാകുമെന്ന് ശാസ്ത്രലോകം കരുതുന്നില്ല. ചൂഡാമണിയും പ്രഹര ശേഷിയും നഷ്ടപ്പെട്ട് ഇവിടെയൊക്കെ കാണും. പല പകര്‍ച്ചവ്യാധികളുടെയും കാര്യം അങ്ങനെയാണ്. ഇടയ്ക്കിടയ്ക്ക് ചിലയിടങ്ങളില്‍ തലപൊക്കും- ചാകാനും തോല്‍ക്കാനും കീഴടങ്ങാനും ആരാണ് തയാറാകുക. അതായത്, ഈ വൈറസുമായി പൊരുത്തപ്പെടുകയാണ് അടുത്ത വെല്ലുവിളി.
നമ്മുടെ അടുക്കളയില്‍ ഏത് അടുപ്പ് വെക്കണമെന്നും ഏത് ഭക്ഷണം വേവിക്കണമെന്നും തീരുമാനിക്കുന്നതുമുതല്‍, ആണവ നിലയം സ്ഥാപിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ആ ആസൂത്രണം വേണം. കൊറോണാ ലോക്ഡൗണ്‍കാലം പഠിപ്പിക്കുന്ന വലിയൊരു വാസ്തവമാണത്.
മറ്റൊന്ന്; ഇനിയും ആരോഗ്യ മേഖലതന്നെയായിരിക്കും മനുഷ്യ ജീവിതത്തിന്റെ ഗതിയില്‍ മുഖ്യ തടസം. അതിനാല്‍ ആസൂത്രണത്തില്‍ ആരോഗ്യ സംരക്ഷണത്തിന് കരുതല്‍ മുഖ്യമാണ്, വ്യക്തിക്ക്, സമൂഹത്തിന്, രാഷ്ട്രത്തിന്.
മൂന്ന്: പ്രളയവും കൊടുങ്കാറ്റും ചൂടും പോലുള്ള പ്രകൃതി ദുരന്തംതന്നെയാണ് വാസ്തവത്തില്‍ രോഗങ്ങളും. നമ്മുടെ സൃഷ്ടി, അതിനാല്‍ നമ്മുടെ ഓരോ ആസൂത്രണങ്ങളില്‍ ആ കരുതല്‍ ഉണ്ടാവണം. എന്നെ, എന്റെ വീട്ടുകാരെ, അയല്‍ക്കാരെ, നാട്ടുകാരെ, രാജ്യത്തെ, ലോകത്തെ മുന്നില്‍ക്കണ്ടേ ഏത് ആസൂത്രണവും നടത്താവൂ. നമ്മുടെ അടുക്കളയില്‍ ഏത് അടുപ്പ് വെക്കണമെന്നും ഏത് ഭക്ഷണം വേവിക്കണമെന്നും തീരുമാനിക്കുന്നതുമുതല്‍, ആണവ നിലയം സ്ഥാപിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ആ ആസൂത്രണം വേണം. കൊറോണാ ലോക്ഡൗണ്‍കാലം പഠിപ്പിക്കുന്ന വലിയൊരു വാസ്തവമാണത്.
‘അവനവനാത്മ സുഖത്തിനു മാത്രം പോരാ മറ്റൊരുത്തനും സുഖമാകണമെന്ന’ തത്ത്വോപദേശം അങ്ങനെയാണ് ലോകത്തിന്റെ ആപ്തവാക്യമാകുന്നത്.
പക്ഷേ, ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ആരൊക്കെ, എവിടെയെല്ലാം, എങ്ങനെയെല്ലാം ഇതൊക്കെ നടപ്പാക്കും, ചിന്തിക്കും. ഒന്നുമുണ്ടാവില്ല മഹാ ഭൂരിപക്ഷത്തിന്റെയും പ്രവൃത്തികളില്‍. അവര്‍ ‘വഞ്ചി തിരുനക്കരത്തന്നെ’, ‘ചൊട്ടയിലെ ശീലം ചുടലവരെ’, ‘പന്തീരാണ്ട് കുഴലിലിട്ടാലും നായുടെ വാല്‍ വളഞ്ഞേ ഇരിക്കൂ’, തുടങ്ങിയ പഴഞ്ചൊല്ലുകള്‍ മുദ്രാവാക്യമാക്കും. സ്വാര്‍ഥത കൊടിയടയാളമാക്കും.
ദരിദ്രര്‍-ധനികര്‍, സാധാരണക്കാര്‍-ആഡംബരക്കാര്‍, വിദ്യാ സമ്പന്നര്‍- അജ്ഞാനികള്‍, മേല്‍ത്തട്ടിലുള്ളവര്‍-താഴേക്കിടയിലുള്ളവര്‍ എന്നിങ്ങനെ ഭാഷയിലെ എതിര്‍പദങ്ങള്‍ പോലെ സമൂഹത്തില്‍ മനുഷ്യരെ എതിര്‍നിര്‍ത്തലുണ്ട്. അത് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ഒക്കെയായി പല തലത്തില്‍ നിലനില്‍ക്കുന്നു. അത് കേരളത്തിലോ, ഇന്ത്യയിലോ മാത്രമല്ല, ലോകത്തെവിടെയും ഉണ്ട്. പക്ഷേ, ഇവരില്‍ ഏതു വിഭാഗത്തിലും മനുഷ്യത്വം ഉള്ളവരും ഇല്ലാത്തവരുമുണ്ട്. അവര്‍ വേറിട്ടുനില്‍ക്കുന്നു. മനുഷ്യത്വം ഉണ്ടോ ഇല്ലയോ എന്നതിനനുസരിച്ച് ഗുണദോഷം വ്യത്യാസപ്പെട്ടു നില്‍ക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഈ മനുഷ്യത്വം വര്‍ധിക്കുമോ എന്നതിനനുസരിച്ചായിരിക്കും ഭാവിലോകം. അത് വ്യക്തിയുടെ കാര്യത്തില്‍ മുതല്‍ രാഷ്ട്രത്തിന്റെ കാര്യത്തില്‍ വരെ പ്രസക്തമാണ്. സംഘടനകള്‍ കൈക്കൊള്ളുന്ന നിര്‍ണായക തീരുമാനം, അത് ഭരണകൂടത്തെ സ്വാധീനിക്കും. അത് രാജ്യത്തെയും അതുവഴി ജനതയേയും, ലോകത്തെ ആകെത്തന്നെയും. അവിടെയാണ് നമ്മുടെ ആസൂത്രണത്തിന്റെ ആധാരം. വളരെ നിര്‍ണായകമായ ഒരു ഘട്ടമാണിനി. ധനസമ്പാദനം മാത്രമല്ല, ജീവിതം എന്ന തിരിച്ചറിവില്‍ ധന വിനിയോഗം എങ്ങനെ, എന്തിന് എന്നതില്‍ ശരിയായ തോന്നല്‍ ഉണ്ടാകണം. ‘അവനവനാത്മ സുഖത്തിനു മാത്രം പോരാ മറ്റൊരുത്തനും സുഖമാകണമെന്ന’ തത്ത്വോപദേശം അങ്ങനെയാണ് ലോകത്തിന്റെ ആപ്തവാക്യമാകുന്നത്. (അവന്‍ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം: നാരായണ ഗുരു).
വീടുകള്‍ ആരാധനാലയങ്ങളായി മാറി. വിശ്വാസം ആശ്വാസവും ആഴത്തിലുള്ളതുമായി. അതിന് അടിത്തറയും ഉണ്ടായി. ആഡംബരാഘോഷങ്ങളില്‍നിന്ന് മോചിതമായി.
കേരളത്തിലേക്ക് വരാം. ആരാധാനലയങ്ങള്‍ അടഞ്ഞു കിടന്നതില്‍ ആനന്ദിക്കുന്നവരുമുണ്ട്. ഒരു പരിധി കഴിഞ്ഞാല്‍ ആരാധനാലയങ്ങളിലെ ആഡംബരങ്ങളുടെയും ആഘോഷങ്ങളുടെയും പിന്നില്‍ ഒരു വ്യാപാരമുണ്ട്. അത് ആവശ്യമോ അനാവശ്യമോ എന്ന ചര്‍ച്ച വേറേ. എന്തായാലും അതിനു പിന്നില്‍ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ ചില നിര്‍ണായക ഘടകങ്ങളുണ്ട്. ഏത് ആരാധനാ കേന്ദ്രത്തിലും നടക്കുന്ന ആഘോഷങ്ങള്‍ക്ക് ആ പ്രദേശത്തെ മേല്‍പ്പറഞ്ഞ മൂന്നു മേഖലയിലെ ഇടപഴകലും കൊടുക്കല്‍ വാങ്ങലുകളുമുണ്ട്. അത് ആ പ്രദേശത്തെ നിലനില്‍പ്പിന് ആധാരമാണ്, ആവശ്യമാണ്. പ്രത്യേകിച്ച് കേരളം പോലുള്ള കാര്‍ഷിക പ്രാധാന്യമുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ ഉത്സവങ്ങള്‍ക്ക് കൃഷിയുമായി ആഴത്തില്‍ ബന്ധമുള്ളതിനാല്‍. പക്ഷേ ആഘോഷങ്ങള്‍ ആഡംബരങ്ങള്‍ക്ക് വഴിമാറിയിരുന്നുവെന്നു മറക്കരുത്. പക്ഷേ, ആരാധനാലയങ്ങളില്‍ വിലക്കു വന്നപ്പോള്‍ വിശ്വാസം കുറഞ്ഞോ കൂടിയോ. ആചാരങ്ങള്‍ മതിയാക്കുമോ, ആഘോഷങ്ങള്‍ വേണ്ടെന്നു വെക്കുമോ? കണ്ടറിയേണ്ടതാണ് ചിലതെല്ലാം. പക്ഷേ, വീടുകള്‍ ആരാധനാലയങ്ങളായി മാറി. വിശ്വാസം ആശ്വാസവും ആഴത്തിലുള്ളതുമായി. അതിന് അടിത്തറയും ഉണ്ടായി. ആഡംബരാഘോഷങ്ങളില്‍നിന്ന് മോചിതമായി. അതിനി എങ്ങനെ തുടരുമെന്നതിനെ ആശ്രയിച്ചിരിക്കും മുമ്പു പറഞ്ഞ മനുഷ്യത്വത്തിന്റെ ഗുണപരമായ വളര്‍ച്ച. ഇത് കേരളത്തില്‍ മാത്രമല്ലെന്നു കരുതിക്കൊള്ളുക. ലോകത്താകെ ഈ സ്വാധീനം ഉണ്ടാകും. അതിനെ ഗുണപരമാക്കുകയാണ് വെല്ലുവിളി. അത് സമൂഹത്തിലേക്ക് വ്യക്തി ഇറങ്ങുമ്പോള്‍ ദിശതിരിഞ്ഞു പോകാതെ നോക്കേണ്ടതുണ്ട് എന്നതാണ് ഓരോരുത്തരുടെയും ഉത്തരവാദിത്വം.
ഉത്സവത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലയിലും ആഡംബരത്തിന് കടിഞ്ഞാല്‍ ലോക്ഡൗണിനു ശേഷം ഉണ്ടാകുമോ, ഉണ്ടാകണ്ടേ? വേണം. അപ്പോഴാണ് തുടക്കത്തില്‍ പറഞ്ഞ കരുതലുകള്‍ കാര്യമായി സംഭവിക്കൂ. അതിലേക്കാവണം ആസൂത്രണം. സ്വന്തം ബജറ്റില്‍ (അതാണല്ലോ ആസൂ;്രണം), കുടുംബ ബജറ്റില്‍, നാടിന്റെ ബജറ്റില്‍ ഈ കരുതല്‍ വേണം. പക്ഷേ, ഒരുവശത്ത് ആഡംബരം ശീലിപപിച്ചവര്‍ പുതിയ വഴികളില്‍ വന്നുകൂടും. അവരെ ആവുന്നത്ര നീക്കിനിര്‍ത്താന്‍ കഴിയണം, കഴിയുമോ? സംശയമാണ്.
ലോക്ഡൗണ്‍ കാലത്ത് വിവാഹങ്ങള്‍ നടന്നു. രക്ഷിതാക്കള്‍ മാത്രം പങ്കെടുത്ത്. ചെലവ് ചുരുക്കി. ചിലര്‍ നിശ്ചയിച്ച മുഹൂര്‍ത്തം മാറ്റാതെ നിയന്ത്രണങ്ങളോടെ നടത്തി. ചിലര്‍ മാറ്റിവെച്ചു. മാറ്റിവെച്ചത് ആഘോഷിക്കാന്‍തന്നെയല്ലേ. അതില്‍ പുനശ്ചിന്ത ഉണ്ടാകുമോ? ഉണ്ടാകണ്ടെ?
ഒറ്റ ഉദാഹരണം: വിവാഹ പരിപാടികള്‍ ആഡംബരമാകുന്നു എന്ന വിമര്‍ശനങ്ങളും ചര്‍ച്ചകളും വ്യാപകമായി. അപ്പോള്‍ പലരും പല നിയന്ത്രങ്ങളും കൊണ്ടുവന്നു. നിയന്ത്രിച്ചവര്‍തന്നെ ലംഘിച്ചു. സ്ത്രീധനം വധൂസ്വത്തായി. വിരുന്നു സല്‍ക്കാരം വിഭവ സമൃദ്ധമായി. ഇവന്റ് മാനേജ്മെന്റുകാര്‍ തീരുമാനിച്ചു വിവാഹനടത്തിപ്പ്. എത്ര മന്ത്രിമാര്‍ പങ്കെടുത്തു എന്നതായി വിവാഹത്തിന്റെ സ്റ്റാറ്റസ്. ലോക്ഡൗണ്‍ കാലത്ത് വിവാഹങ്ങള്‍ നടന്നു. രക്ഷിതാക്കള്‍ മാത്രം പങ്കെടുത്ത്. ചെലവ് ചുരുക്കി. ചിലര്‍ നിശ്ചയിച്ച മുഹൂര്‍ത്തം മാറ്റാതെ നിയന്ത്രണങ്ങളോടെ നടത്തി. ചിലര്‍ മാറ്റിവെച്ചു. മാറ്റിവെച്ചത് ആഘോഷിക്കാന്‍തന്നെയല്ലേ. അതില്‍ പുനശ്ചിന്ത ഉണ്ടാകുമോ? ഉണ്ടാകണ്ടെ? പസ്പരം മാതൃകയാകുവാന്‍ എന്ന് ആര്‍ക്കൊക്കെ കഴിയും, ഏതൊക്കെ മേഖലയില്‍ എന്നത് പ്രധാനമാണ്. പക്ഷേ…
വിചിത്രമായൊരു ‘ശീര്‍ഷാസന’ ജീവിത ക്രമം സമൂഹം അഭ്യസിക്കേണ്ടിവരും. അതായത്,
നിന്നിടത്തു നീ നിന്നില്ലെങ്കിലീ
എന്നടുത്തെത്താനവില്ല
എന്റെ കൈയിലെ നിന്റെ കൈയിനെ
വിട്ടഴിക്കാതെ ആകില്ല
ഒത്തു ചേര്‍ന്നു നാം ഒന്നായില്ലെങ്കില്‍
ഒന്നുമാകാനുമാകില്ല
ഒറ്റയ്ക്കല്ലാതെ വേണമൊക്കെയും
എന്നതും നാം മറക്കണം.
സ്വന്തമായെന്തും ചെയ്യണം പക്ഷേ
സ്വന്ത ബോധം കുറയ്ക്കണം
ജീവന്‍ കാക്കണോ ജീവിതം വേണോ
രണ്ടും ഒട്ടാതെ നില്‍ക്കണം
ബന്ധമൊക്കെ അറുത്തു മാറ്റിയാ
ബന്ധമുക്തി ചെറുക്കണം
കാണാനില്ലാത്ത, കേള്‍ക്കാനില്ലാത്ത
മായപോലൊക്കെ തോന്നിടാം
മായയെ വെല്ലാന്‍ മൂടിയാലാമോ
മായതോല്‍ക്കട്ടെ മൂടിയാല്‍…
ജീവന്‍ വേണോ- ജീവിതം വേണോ എന്ന് തീരുമാനിക്കണം; ബന്ധങ്ങള്‍ മുറിച്ചു വേണം മരണം തടയാന്‍; അതെ മായ പോലെ വേദാന്തം പോലെ പിടികിട്ടാത്ത കാര്യങ്ങള്‍. മൂടിവെക്കുന്നതാണല്ലോ മായ; ആ മൂടി(മുഖം)വെച്ചാണല്ലോ നമ്മള്‍ നേരിടന്‍ ഇറങ്ങുന്നത്… ഇങ്ങനെ വൈരുദ്ധ്യങ്ങളെ ഒന്നിപ്പിക്കുന്ന അഭ്യാസത്തിലേക്കുള്ള ശീര്‍ഷാസനം പരിശീലിക്കേണ്ടിയിരിക്കുന്നു.
ഒന്നിക്കണം-പക്ഷേ നിന്നിടത്തു നില്‍ക്കണം; കൈകോര്‍ത്ത് നില്‍ക്കണം- പക്ഷേ സ്പര്‍ശനം പാടില്ല; ഒന്നിച്ചു നിന്നാല്‍ എന്തെങ്കിലും സാധിക്കൂ-പക്ഷേ ഒറ്റയ്ക്ക് മാറിമാറി നില്‍ക്കണം; എല്ലാം സ്വയം ചെയ്യണം-പക്ഷേ, സ്വന്തമാണെന്ന ബോധം കളയണം; ജീവന്‍ വേണോ- ജീവിതം വേണോ എന്ന് തീരുമാനിക്കണം; ബന്ധങ്ങള്‍ മുറിച്ചു വേണം മരണം തടയാന്‍; അതെ മായ പോലെ വേദാന്തം പോലെ പിടികിട്ടാത്ത കാര്യങ്ങള്‍. മൂടിവെക്കുന്നതാണല്ലോ മായ; ആ മൂടി(മുഖം)വെച്ചാണല്ലോ നമ്മള്‍ നേരിടന്‍ ഇറങ്ങുന്നത്… ഇങ്ങനെ വൈരുദ്ധ്യങ്ങളെ ഒന്നിപ്പിക്കുന്ന അഭ്യാസത്തിലേക്കുള്ള ശീര്‍ഷാസനം പരിശീലിക്കേണ്ടിയിരിക്കുന്നു. അതിന് സകലര്‍ക്കും സമാനത വേണം. അതിന്റെ സന്ദേശം മറ്റൊരാള്‍ക്കു നല്‍കുന്ന അടയാളമായി മാറുകയാണ് കുറച്ചുകാലമെങ്കിലും അവയവം പോലെ ശരീരഭാഗമാകാന്‍ പോകുന്ന മുഖംമൂടി… മനുഷ്യന്റെ രൂപ പരിണാമത്തിലെ പുതിയ ഘട്ടം, അത് ചിന്തയിലും കാഴ്ചപ്പാടിലും പ്രവൃത്തിയിലും പരിണാമമുണ്ടാക്കിയാല്‍ അത്രയുമായി.
ജന്മഭൂമി ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററാണ് കാവാലം ശശികുമാര്‍.
ഫോണ്‍: 9446530279

