കണ്ണൂര്‍: കുടുംബശ്രീ സംരംഭങ്ങള്‍ക്ക് മൂന്നു കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പ

ഒ ബി സി, ന്യൂനപക്ഷ അയല്‍ക്കൂട്ടങ്ങള്‍ക്ക് അപേക്ഷിക്കാം

കണ്ണൂര്‍: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി ഡി എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന പദ്ധതി പ്രകാരം വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ഒരു കുടുംബശ്രീ സി ഡി എസ്സിന് പരമാവധി മൂന്ന് കോടി രൂപ വരെ വായ്പ അനുവദിക്കും. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരമുള്ള വായ്പക്ക് കുറഞ്ഞത് 60% പേരെങ്കിലും ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങള്‍ ആയിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെ.

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരമുള്ള വായ്പക്ക് അയല്‍ക്കൂട്ടങ്ങളിലെ 75% അംഗങ്ങളെങ്കിലും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 98,000 രൂപ വരെയും നഗര പ്രദേശങ്ങളില്‍ 1.2 ലക്ഷം രൂപ വരെയും.
ശുചീകരണ മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അയല്‍കൂട്ടങ്ങള്‍ക്കും വായ്പ അനുവദിക്കും. വ്യക്തിപരമായും ജെ എല്‍ ജി ഗ്രൂപ്പ് അയല്‍കൂട്ടം സിഡിഎസ് അടിസ്ഥാനത്തിലും ഏതു സംരംഭങ്ങളും നടത്താം. മാലിന്യ സംസ്‌കരണ/ശുചീകരണ/ഹരിത സാങ്കേതിക വിദ്യാ മേഖലയില്‍ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി അടിസ്ഥാനത്തിലും യോഗ്യമായ സംരംഭങ്ങള്‍ ആരംഭിക്കാം. പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com ല്‍ ലഭിക്കും. അപേക്ഷ കോര്‍പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ ഒക്ടോബര്‍ 15നകം സമര്‍പ്പിക്കണം. പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സിഡിഎസുകള്‍ വിശദമായ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 0497 2706197.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →