ദുബായ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇന്ത്യന്‍ നായക സ്ഥാനമൊഴിയുമെന്നു വിരാട് കോഹ്ലി. സ്ഥാനമൊഴിഞ്ഞാലും ബാറ്റ്സ്മാനായി തുടരുമെന്ന് കോഹ്ലി ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണു സ്ഥാനമൊഴിയുന്നത്. ഏകദിന, ടെസ്റ്റുകളുടെ നായകസ്ഥാനത്തു തുടരുമെന്നും കോഹ്ലി വ്യക്തമാക്കി. ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുമായും സംസാരിച്ച ശേഷമാണു തീരുമാനമെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പു തന്നെ കോഹ്ലി സ്ഥാനമൊഴിയുമെന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും ബി.സി.സി.ഐ. നിഷേധിച്ചിരുന്നു. പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രോഹിത് ശര്‍മയ്ക്ക് അപ്പുറത്തേക്കു ചിന്തിക്കാന്‍ ബോര്‍ഡ് തയാറാകില്ലെന്നാണു കരുതുന്നത്. മൂന്ന് ഫോര്‍മാറ്റിലെയും നായകപദവി ജോലി ഭാരം കൂട്ടുന്നതാണ്.
ഉപനായകന്‍ രോഹിത് ശര്‍മ, കോച്ച് രവി ശാസ്ത്രി എന്നിവരുമായി ഒരുപാട് ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്നു കോഹ്ലി വ്യക്തമാക്കി. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മാത്രമല്ല അങ്ങേയറ്റത്തെ ഉത്തരവാദിത്വത്തോടെ നയിക്കാനും ഭാഗ്യം ലഭിച്ചു. ടീമിന്റെ നായകനായുള്ള യാത്രയില്‍ പിന്തുണ നല്കിയ എല്ലാവരോടും നന്ദി അറിയിക്കുകയാണ്. അവരില്ലാതെ എനിക്ക് ഇതു സാധ്യമാകില്ലായിരുന്നു. സഹ താരങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, സെലക്ഷന് കമ്മിറ്റി, കോച്ചുമാര്‍ കൂടാതെ ജയത്തിനായി പ്രാര്‍ഥിച്ച ഓരോ ഇന്ത്യക്കാരനോടും നന്ദി അറിയിക്കുകയാണെന്നും കോഹ്ലി കുറിച്ചു.
കോഹ്ലി സ്ഥാനമൊഴിയുന്ന വിവരം ഗാംഗുലിയും ജയ് ഷായും പിന്നീട് സ്ഥിരീകരിച്ചു. ഭാവിയെ കണ്ടുള്ള മികച്ച തീരുമാനമെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ഇം ണ്ട് മുന്‍ നായകന് മൈക്കിള്‍ വോണും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സാബാ കരീമും ഗാംഗുലിയെ അനുകൂലിച്ചു.കോഹ്ലിയുടെ കീഴില്‍ ട്വന്റി20 യില്‍ ഇന്ത്യ കുറഞ്ഞത് അഞ്ചു തവണ തകര്‍പ്പന്‍ ജയം കുറിച്ചു. കഴിഞ്ഞ വര്‍ഷം സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന രണ്ടാം ട്വന്റി20 യിലാണ് അവസാനം മികവ് കണ്ടത്. 24 പന്തില്‍ 40 റണ്ണുമായിനിന്ന കോഹ്ലി ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ജയം സമ്മാനിച്ചു. 195 റണ്ണിന്റെ ലക്ഷ്യമാണ് ഇന്ത്യ അടിച്ചു നേടിയത്. 2020 ല്‍ ന്യൂസിലന്ഡിനെതിരേ ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം മത്സരത്തിലും കോഹ്ലിയുടെ മികവ് കണ്ടു. ഇന്ത്യ മൂന്നിന് 96 റണ്ണെന്ന നിലയില്‍ നില്‍ക്കേ ക്രീസിലെത്തിയ കോഹ്ലി 27 പന്തില്‍ 38 റണ്ണെടുത്ത് സ്കോര്‍ 179 ലെത്തിച്ചു. ന്യൂസിലന്‍ഡും അതേ സ്കോറില്‍ നിന്നതോടെ സൂപ്പര്‍ ഓവര്‍ വേണ്ടി വന്നു. സൂപ്പര്‍ ഓവറില്‍ ജയം ഇന്ത്യക്കൊപ്പമായി. 2018 ല്‍ ഇം ണ്ടിനെതിരേ ബ്രിസ്റ്റോളില്‍ നടന്ന മത്സരത്തിലും കോഹ്ലിയുടെ മികവ് ഇന്ത്യക്കു തുണയായി. 199 റണ്‍ നേടാനിറങ്ങിയ ടീം രണ്ടിന് 62 റണ്ണെന്ന നിലയിലായിരിക്കേയാണു കോഹ്ലി ഇറങ്ങിയത്. 29 പന്തില്‍ 43 റണ്ണുമായി തിളങ്ങിയ കോഹ്ലി ഇന്ത്യയെ ജയത്തിലേക്കു നയിച്ചു.
2017 ല്‍ ഇം ണ്ടിനെതിരേ നാഗ്പുരില്‍ നടന്ന മത്സരം ഓര്മിക്കത്തകതാണ്. 145 റണ്ണിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇം ണ്ടിനെ കോഹ്ലിയുടെ തന്ത്രങ്ങളാണു വീഴ്ത്തിയത്. ജസ്പ്രീത് ബുംറയെ മധ്യഓവറുകളില്‍ എറിയിക്കാതെ ഡെത്ത് ഓവറിലേക്കു മാറ്റിവച്ചു. അവസാന രണ്ട് ഓവറില്‍ അഞ്ച് റണ്‍ മാത്രം വിട്ടുകൊടുത്ത ബൂംറ ഇന്ത്യക്ക് അഞ്ച് റണ്ണിന്റെ ജയം സമ്മാനിച്ചു. ഇന്ത്യയെ 45 ട്വന്റി20 കളിലാണു കോഹ്ലി നയിച്ചത്. അതില്‍ 27 എണ്ണത്തില്‍ ജയിച്ചു. 14 മത്സരങ്ങള്‍ തോറ്റു. രണ്ടു മത്സരങ്ങള്‍ ടൈയായി. രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചു. ഇന്ത്യക്കായി 90 ട്വന്റി20 കള്‍ കളിച്ച കോഹ്ലി 52.65 ശരാശരിയില്‍ 3159 റണ്ണെടുത്തു. 28 അര്‍ധ സെഞ്ചുറികള്‍ കുറിച്ചു. പുറത്താകാതെ നേടിയ 94 റണ്ണാണ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 96 ടെസ്റ്റുകളും 254 ഏകദിനങ്ങളും കളിച്ച താരമാണ്.