കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിൽ രണ്ടു കോടിയുടെ പുതിയ കെട്ടിടം നിർമിക്കുന്നു. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 3.30ന് നിർവഹിക്കും.
സ്കൂളിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ശിലാഫലകം അനാഛാദനം ചെയ്യും. ജില്ല പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പമണി, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ എൻ. സുജയ, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ബേബി, ഹെഡ്മാസ്റ്റർ പി.സി. രാജൻ, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ എന്നിവർ പങ്കെടുക്കും.

