രാജസ്ഥാനില്‍നിന്ന് ശുഭവാര്‍ത്ത; കൊവിഡ് ബാധിച്ച 22 ദിവസം പ്രായമായ കുഞ്ഞ് സുഖംപ്രാപിച്ചു

ജയ്പൂര്‍: കോവിഡ്- 19 സ്ഥിരീകരിച്ച മൂന്നുദിവസം പ്രായമായ കുഞ്ഞ് സുഖംപ്രാപിച്ചു. രാജസ്ഥാനിലെ നാഗൂര്‍ ജില്ലയിലാണ് സംഭവം. സുഖംപ്രാപിച്ച കുഞ്ഞ് വെള്ളിയാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി. നിലവില്‍ കുഞ്ഞിന് 22 ദിവസം പ്രായമുണ്ട്. ജനിച്ച് മൂന്നാംദിവസമാണ് കുഞ്ഞിന് കോവിഡ്- 19 സ്ഥിരീകരിച്ചത്. നാഗൂര്‍ ജില്ലയില്‍ ബസ്‌നി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച യുവതി ഏപ്രില്‍ 16നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരുടെ കുടുംബത്തില്‍ അച്ഛനും അമ്മയ്ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. യുവതിയുടെ സാംപിളെടുത്തു നടത്തിയ പരിശോധനയില്‍ ഇവര്‍ക്കും കോവിഡ് ബാധയുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും നാഗൂര്‍ ജില്ല ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരുന്നു.

ഏപ്രില്‍ 23ന് വന്ന രണ്ടാമത്തെയും അവസാനത്തെയും റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍, അമ്മ പോസിറ്റീവ് ആയി തുടരുകയായിരുന്നു. വ്യാഴാഴ്ചയാണ് അമ്മയുടെ റിപ്പോര്‍ട്ട് രണ്ടാമത്തെയും പരിശോധനാഫലം നെഗറ്റീവ് ആയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →